Skip to main content

പുല്ലാട് ഹരിതയ്ക്ക് മികച്ച ഫാര്‍മേഴ്‌സ് ക്ലബ് അവാര്‍ഡ്

    ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പ്രവ ര്‍ത്തിക്കുന്ന പുല്ലാട് ഹരിതഫാര്‍മേഴ്‌സ് ക്ലബിന് സംസ്ഥാനത്തെ മികച്ച ഫാര്‍മേഴ്‌സ് ക്ലബിനു ള്ള നബാര്‍ഡിന്റെ അവാര്‍ഡ് ലഭിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്തിലെ അഞ്ച് വാര്‍ഡുക ളിലെ 70 കര്‍ഷകരാണ് ക്ലബില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഫാര്‍മേഴ്‌സ് സൊസൈറ്റിയിലും ഹരിത ഫാര്‍മേഴ്‌സ് ക്ലബ് അംഗമാണ്. 
    തിരുവനന്തപുരം നബാര്‍ഡ് റീജിയണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പി ണറായി വിജയനില്‍ നിന്ന് ഹരിത ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, അംഗം എല്‍.പ്രേമകുമാരി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
                         

date