Post Category
തൊഴിലിടങ്ങളിലെ ലിംഗാധിഷ്ടിത വിവേചനവും ലൈംഗിക അതിക്രമങ്ങളും: പ്രഭാഷണം ജനുവരി 25 ന്
കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ തൊഴലിടങ്ങളിലെ ലിംഗാധിഷ്ടിത വിവേചനവും ലൈംഗിക അതിക്രമങ്ങളും എന്ന വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക പത്മശ്രീ ഡോ. സുനിതാ കൃഷ്ണന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 25 ന് ഉച്ചയ്ക്ക് 2.30 ന് പ്രഭാഷണം നടത്തും. പരിപാടിയില്‍ ജില്ലാ കലക്ടറേറ്റ്, സിവില്‍ സ്റ്റേഷനിലെ മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍, വിശ്വാസ് വാളണ്ടിയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ഫോണ്‍ : 9400933444, 9447137244.
date
- Log in to post comments