Skip to main content

ജില്ലയെ കുഷ്ഠരോഗ വിമുക്തമാക്കാന്‍ കൂട്ടായി ശ്രമിക്കണം:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

    കൃത്യമായ പരിശോധനയിലൂടെ കുഷ്ഠരോഗം കണ്ടെത്തി യഥാസമയം ചികിത്സിച്ച് ജില്ലയെ കുഷ്ഠരോഗ വിമുക്തമാക്കാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു പ്രസിഡന്റ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ പരിശോധിച്ച് ത്വക്‌രോഗങ്ങള്‍ കണ്ടെത്തി സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. 
    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിനി കെ.പിള്ള, ശ്രീലേഖ, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എന്‍.മോഹനന്‍, ഗ്രേസി മാത്യു, ശശികുമാര്‍, ബാബു മാത്യു കൂടത്തില്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, മെഡിക്കല്‍ ഓഫീസര്‍ ഡോ.  രശ്മിനായര്‍ രാജഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ജോയ്‌സ്, ഡോ.ലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ ത്വക്‌രോഗ പരിശോധനാ ക്യാമ്പും നടത്തി.                                           

date