Skip to main content

ഭാഗ്യക്കുറി വകുപ്പ് സുവര്‍ണജൂബിലിയാഘോഷം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണജൂബിലിയാഘോഷത്തോടനുബന്ധിച്ചുള്ള അടൂര്‍ സബ് ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള ആഘോഷം അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ് അധ്യക്ഷത വഹിച്ചു. അംഗം ബി.സതികുമാരി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം.നൗഷാദ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ആര്‍.ബാഹുലേയന്‍ പിള്ള, ഡി.സജി, കെ.കുമാരന്‍, കെ.രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.                      

date