കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് : പ്രഖ്യാപനം ഇന്ന്
ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ ഐഎസ്ഒ പ്രഖ്യാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്(25.1.2020. ശനി) രാവിലെ പത്തിനു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് നിര്‍വ്വഹിക്കും. ഹരിതകര്‍മ്മ സേനയിലൂടെയുള്ള പ്ലാസ്റ്റിക് നിരോധനത്തിന്റെ ഉദ്ഘാടനം അഡ്വ.എ.എം. ആരിഫ് എം.പി നിര്‍വ്വഹിക്കും. ബാലസൗഹൃദ പഞ്ചായത്ത് വിവരശേഖരണം, വനിതാ ഗ്രൂപ്പുകള്‍ക്കുള്ള കിഴങ്ങുവര്‍ഗ്ഗ വിതരണം, വനിതാ കയര്‍പിരി ഗ്രൂപ്പിനുള്ള ധനസഹായം തുടങ്ങി വിവിധ പരിപാടികള്‍ക്കും ഇന്ന് തുടക്കമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ടി. മാത്യു, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. വിജയകുമാരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു വിനു, അസി.ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഡി.ഷിന്‍സ്, ഹരിതകേരള മിഷന് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments