Skip to main content

അനെര്‍ട്ടില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

        അനെര്‍ട്ടിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാ എഞ്ചിനീയര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ഡിപ്ലോമ യോഗ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍,പൊതുമേഖലാസ്ഥാപനങ്ങളില്‍ സാങ്കേതിക തസ്തികയില്‍ 26500-56700 ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി പ്രായം 45വയസ്സ്. താല്‍പര്യമുള്ളവര്‍ തങ്ങളുടെ വകുപ്പില്‍ നിന്നള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം ഡയറക്ടര്‍, അനെര്‍ട്ട്,പി.എം.ജി ലോ കോളേജ് റോഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ഫെബ്രുവരി 15 ന് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.
 

date