Skip to main content

ചാമക്കാല ഗവ.മാപ്പിള സ്‌കൂളിൽ വാർഷികാഘോഷവും ക്ലാസ്മുറി, പാചകപ്പുര ഉദ്ഘാടനവും നാളെ (ജനു 27)

ചാമക്കാല ഗവ. മാപ്പിള ഹയർസെക്കന്ററി സ്‌കൂൾ വാർഷികത്തോടനൂബന്ധിച്ച് ക്ലാസ് മുറികൾ, പാചകപ്പുര എന്നിവയുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നാളെ(ജനുവരി 27) നടക്കും. രാവിലെ 10 മണിക്ക് തുടങ്ങുന്ന ചടങ്ങുകളിൽ ഗവ.ചീഫ് വിപ്പ്. കെ രാജൻ, ബെന്നി ബെഹന്നാൻ എം.പി, ടൈസൺ മാസ്റ്റർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുക്കും.
തൃശ്ശൂർ ജില്ലാപഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ക്ലാസ് മുറികളും, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുമാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.

date