Post Category
ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ 01 പടിഞ്ഞാറത്തറ ഡിവിഷനിലെയും തിരുനെല്ലി 02 അപ്പപ്പാറ വാര്‍ഡിലെയും ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്.ഒ, എ.ആര്.ഒ, ഇ.ആര്.ഒ. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ യോഗം ഫെബ്രുവരി 1ന് രാവിലെ 11ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തില്‍ ചേരും. തെരഞ്ഞെടുപ്പ് നോട്ടീസ് ഫെബ്രുവരി 2ന് പരസ്യപ്പെടുത്തും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 9. നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന ഫെബ്രുവരി 12. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14. വോട്ടെടുപ്പ് നടത്തുന്ന തീയതി ഫെബ്രുവരി 28ന് രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ. വോട്ടെണ്ണല്‍ മാര്‍ച്ച് 01ന് രാവിലെ 10 മുതല്‍.
date
- Log in to post comments