ബാല നീതി ശാക്തീകരണ ശില്പശാല ഇന്ന്
ആലപ്പുഴ: ജില്ലയിലെ ബാലനീതി നിയമ സംവിധാനങ്ങളുടെ സംയോജിത ശാക്തീകരണ ശില്പശാല ഇന്ന് ( ജനുവരി 28)ന് രാവിലെ 9.30 ന് ജില്ല പ്ലാനിങ് ബോര്‍ഡ് ഹാളില്‍ നടത്തും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ല ശിശു സംരക്ഷണ ഓഫീസിന്റെയും സഹകരണത്തോടെയാണ് ശില്‍പ്പശാല നടത്തുന്നത്. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സുരേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ല ജുവൈനല്‍ ജസ്റ്റിസ് കമ്മറ്റിയുടെ അധ്യക്ഷനും ജില്ല പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുമായ എ.ബദറുദീന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. കമ്മീഷന് അംഗങ്ങളായ സി.ജെ.ആന്റണി, കെ.നസീര്‍ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. ജില്ലയിലെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍, സ്പെഷ്യല്‍ ജുവൈനല്‍ പൊലീസ് യൂണിറ്റ്, പഞ്ചായത്ത് തല ബാലസംരക്ഷണ കമ്മിറ്റി കണ്‍വീനര്‍മാര്‍, ചൈല്ഡ്ലൈന് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments