പ്രൊമോട്ടര്‍ നിയമനം അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പട്ടാമ്പി, ഒറ്റപ്പാലം, ചിറ്റൂര്‍, കുഴല്‍മന്ദം, പാലക്കാട്, ആലത്തൂര്‍, തൃത്താല, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, കൊല്ലങ്കോട്, മലമ്പുഴ, നെന്മാറ, ഷൊര്‍ണ്ണൂര്‍-പാലക്കാട് മുനിസിപ്പാലിറ്റി എന്നീ പട്ടികജാതി വികസന ഓഫീസുകളിലേക്കാണ് നിയമനം. പ്രീഡിഗ്രി/പ്ലസ്ടു പാസായ പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. ഗ്രാമപഞ്ചായത്തുകളില്‍ ഒന്നും മുനിസിപ്പാലിറ്റികളില്‍ മൂന്ന് ഒഴിവുകളുമാണുളളത് (മുന്‍പ് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല). ജാതി, വയസ്, വിദ്യാഭ്യാസയോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരുടെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി പരിധികളിലെ ഒഴിവുകളിലേക്കാണ് പരിഗണിക്കുക. പട്ടികജാതി മേഖലയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് 10% സംവരണം ലഭിക്കും. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും 50 വയസ്സ് കവിയാത്തവരുമായിരിക്കണം. മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് /ടിസിയുടെ പകര്‍പ്പും അപേക്ഷക്കൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2505005.
- Log in to post comments