Skip to main content

ജില്ലാതല ഇന്റര്‍ യൂത്ത് ക്ലബ് സ്‌പോര്‍ട്‌സ് മീറ്റ്

നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാതല ഇന്റര്‍ യൂത്ത് ക്ലബ് സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ ഗെയിംസ് മത്സരങ്ങള്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അണ്ടര്‍ 29  ഫുട്‌ബോള്‍ മത്സരത്തില്‍  അറവങ്കര വിവ ക്ലബ്ബിനെ പരാജയപ്പെടുത്തി മങ്കട ബ്ലോക്കിലെ നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കളായി.  വോളിബോള്‍ മത്സരത്തില്‍ മലപ്പുറം ബ്ലോക്കിലെ മുസ്ലിയാര്‍പീടിക ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വിജയിച്ചു. ഫൈനല്‍ മത്സരത്തില്‍ കാളികാവ് ബ്ലോക്കിലെ കരുവാരക്കുണ്ട് ന്യൂ യുവത ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. അത്‌ലറ്റിക് മത്സരങ്ങളില്‍ കൊണ്ടോട്ടി ബ്ലോക്കിലെ മാന്നീരി യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഓവറോള്‍ ചാമ്പ്യ•ാരായി. മലപ്പുറം ബ്ലോക്കിലെ പള്ളിമുക്ക് ബൂമാക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ഈസ്റ്റ് കോടൂര്‍ യുവജന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു.
പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി സുമയ്യ, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. വി.പി സലിം, എം.ഷമീര്‍, നവാസ് ഷെരീഫ്, ജഹ്ഫര്‍ സാദിഖ്, ഫസല്‍ കരീം എന്നിവര്‍ സംസാരിച്ചു.

 

date