Skip to main content

രക്തസാക്ഷി ദിനംകൊണ്ടാടി

    തിരുന്നാവായ ഗാന്ധി സുതൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി രക്തസാക്ഷി ദിനം ആചരിച്ചു. ജില്ലാ സര്‍വ്വോദയ മണ്ഡലവും സര്‍വ്വോദയമേള കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് മെമ്പര്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.  സര്‍വ്വേദയ മണ്ഡലം പ്രസിഡന്റ് പി.കെ. നാരായണന്‍ മുഖ്യ പ്രസംഗം നടത്തി.  പി. കോയക്കുട്ടി, ആര്‍. പ്രസന്ന കുമാരി, കെ.പി. അലവി, ഏട്ടന്‍ ശുക്രപുരം, ഉമ്മര്‍ ചിറക്കല്‍, നാസര്‍. പി, കായിക്കല്‍ അലി, രമാശശിധരന്‍, സലാം. പി, ഗോപി ചേന്നര എന്നിവര്‍ സംസാരിച്ചു.

 

date