Skip to main content

കലോത്സവ വിജയികളെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു

    സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിലും സംസ്ഥാന കേരളോത്സവത്തിലും വിജയിച്ചവരെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു.  വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു.  പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.  സ്ഥിര സമിതി അധ്യക്ഷന്‍മാരായ വി. സുധാകരന്‍, അനിത കിഷോര്‍, ഹാജറുമ്മ, സെക്രട്ടറി പ്രീതി മേനോന്‍, സലീം കുരുവമ്പലം, സാക്ഷരതാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
    സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും കേരളോത്സവത്തില്‍ മൂന്നാം സ്ഥാനവുമാണ് ജില്ലക്ക് ലഭിച്ചത്.

 

date