Skip to main content

വൃദ്ധയെ പീഡിപ്പിച്ച സംഭവം: വനിതാ കമ്മീഷന്‍ കേസെടുത്തു

    പ്രക്കാനത്ത് ഒറ്റക്ക് താമസിച്ച 80കാരിയെ വീടിനുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ വീടിന് പിന്‍വശത്തെ ജനല്‍ തകര്‍ത്താണ് അക്രമികള്‍ അകത്ത് കടന്നത്.  അനേ്വഷണ പുരോഗതി സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.             

 

date