Skip to main content

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹരിതമാകുു

    ശുചിത്വ മാലിന്യ പരിപാലനത്തിന് ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ നല്‍കിയ 10 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാലിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ധാരണയായി.  ഓഫീസുകളിലെ മുഴുവന്‍ പാഴ്‌വസ്തുക്കളും ഒഴിവാക്കുതിന് നടപടി സ്വീകരിക്കുക, അജൈവ മാലിന്യങ്ങള്‍ ( പ്ലാസ്റ്റിക്, പേപ്പര്‍) മുതലായവ തരംതിരിച്ച് സൂക്ഷിക്കുതിന് ബിുകള്‍ സ്ഥാപിക്കുക, ആഹാരവും വെള്ളവും കഴുകി ഉപയോഗിക്കാന്‍ കഴിയു  (സ്റ്റീല്‍, ചില്ല്, സെറാമിക്, ക'ിയുള്ള പ്ലാസ്റ്റിക്) പാത്രങ്ങളില്‍ മാത്രം കൊണ്ടുവരിക, ഡിസ്‌പോസിബിള്‍ കവറുകളിലും പൊതികളിലും ആഹാരം കൊണ്ടുവരുത് കര്‍ശനമായി നിരോധിക്കുക, മീറ്റിംഗുകളിലും പരിശീലന പരിപാടികളിലും സന്ദര്‍ശകര്‍ക്കും ആഹാരം, ലഘുഭക്ഷണം ചായ, വെള്ളം എിവ വിതരണം ചെയ്യുതിന് സ്റ്റീല്‍ ഗ്ലാസ്, പ്ലേറ്റ്, സ്പൂ മുതലായവ ആവശ്യാനുസരണം വാങ്ങി സൂക്ഷിക്കുക, ഏതെങ്കിലും ഒരു കമ്പോസ്റ്റിംഗ് സംവിധാനം സ്ഥാപിച്ചു പ്രവര്‍ത്തനക്ഷമമാക്കി വക്കുക, പരിസരത്ത് നിലവിലുള്ള ജലസ്രോതസുകള്‍ (കിണര്‍, കുളം) മാലിന്യമുക്തമാക്കി സൂക്ഷിക്കുക, ശുചിമുറി, വാഷ്‌ബേസിന്‍ എിവ വൃത്തിയാക്കുകയും വെള്ളം പാഴായി പോവുുണ്ടെങ്കില്‍ റിപ്പയര്‍ ചെയത് ശരിയാക്കി വക്കുകയും ചെയ്യുക , എല്ലാ മാസവും നിശ്ചിത ദിവസം പ്രവര്‍ത്തി സമയത്തിന് മുമ്പോ പിമ്പോ ഒരു മണിക്കൂര്‍ ഓഫീസ് പരിസരം വൃത്തിയാക്കുതിന് മാറ്റി വക്കുക ഓഫീസ് മേധാവി ഇത് ഉറപ്പുവരുത്തുകയും ഇതിനായി ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്യുക എിവയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

date