Post Category
ഓഖി ഫണ്ടിലേക്ക് തിരുവനന്തപുരം എസ്പിസി 25,000 രൂപ നല്കി
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം സിറ്റി ജില്ലയിലെ 22 എസ്പിസി സ്കൂളുകളില്‍നിന്ന് കേഡറ്റുകള്‍ സമാഹരിച്ച 25,000 രൂപ സംഭാവന ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ്, സിറ്റി കണ്‍ട്രോള്‍റൂം അസി. കമ്മീഷണറും ജില്ലാ നോഡല്‍ ഓഫീസറുമായ വി. സുരേഷ്കുമാര്‍, അസി. ജില്ലാ നോഡല്‍ ഓഫീസര്‍ കല്യാണ്‍കുമാര്‍ എന്നിവരും എസ്പിസി കേഡറ്റുകളും സംബന്ധിച്ചു.
പി.എന്‍.എക്സ്.402/18
date
- Log in to post comments