Post Category
എടത്തിരുത്തിയിൽ മുറ്റത്തെ മുല്ല പദ്ധതി
എടത്തിരുത്തി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല ലഘു വായ്പാ പദ്ധതിക്ക് തുടക്കമിട്ടു. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ.ഗീത പദ്ധതി വിശദീകരണം നടത്തി. ബാങ്ക് പ്രസിഡന്റ് പ്രശോഭിതൻ മുനപ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി.സതീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ഐഷാബി മുഹമ്മദ്, പഞ്ചായത്തംഗങ്ങളും, രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: മുറ്റത്തെ മുല്ല ലഘു വായ്പാ പദ്ധതി എടത്തിരുത്തി സർവ്വീസ് സഹകരണ അങ്കണത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ വായ്പ വിതരണം ഉദ്ഘാടനം ചെയ്യുന്നു
date
- Log in to post comments