Skip to main content

വ്യവസായ ബോധവത്കരണ ശില്പശാല നടത്തി

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി വ്യവസായ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. രമയും  വ്യവസായ സംരംഭങ്ങളുടെ ആവശ്യകതയും വ്യവസായ വത്കരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കും എന്ന വിഷയത്തില്‍ വ്യവസായ - വാണിജ്യവകുപ്പ് റിട്ട. ജോയിന്റ് സെക്രട്ടറി പി.കെ നാരായണനും ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ നാസര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുള്‍ വഹാബ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍  കെ. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date