പെരിങ്ങള്ളൂര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
വിജയപുരം ഗ്രാമപഞ്ചായത്തിലെ പെരിങ്ങള്ളൂര്‍ കുടിവെള്ള പദ്ധതി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്.
മോസ്കോ പമ്പ് ഹൗസില്‍ നിന്നെത്തിക്കുന്ന വെള്ളം 100 കുടുംബങ്ങള്‍ക്ക് ദിവസേന രണ്ടു മണിക്കൂര്‍ വീതം ലഭിക്കും. ഒരു വീടിന് 500 ലിറ്റര്‍ വെള്ളം സംഭരിക്കാനാവും.
എം.എല്‍.എ ഫണ്ടില്‍ നിന്നും 33.90 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
പെരിങ്ങള്ളൂര്‍ എല്‍.പി സ്കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥ്, വിജയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, അംഗം ജോര്‍ജ് എം.ഫിലിപ്പ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments