Skip to main content

വ്യാപാരി ശുചിത്വ ശില്‍പശാല

പൊ•ള ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍, കൂള്‍ബാര്‍ ജീവനക്കാര്‍ക്കും സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്കുമായി ശുചിത്വ ശില്‍പശാല നടത്തി.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.  മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഹാര്‍ കാസിം അധ്യക്ഷത വഹിച്ചു.  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.കെ അഹമ്മദ് കോയ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു.

 

date