ഉത്തരവാദിത്ത ടൂറിസം: ശില്പശാല 5 ന്
ഉത്തരവാദിത്ത ടൂറിസം രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ടൂറിസം രംഗത്ത് അനന്ത സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും മാപ്പിംഗ് നടത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കായി നളന്ദ ഓഡിറ്റോറിയത്തില്‍ ജില്ലാതല ശില്പശാല സംഘടിപ്പിക്കും. ഒരു ഗ്രാമപഞ്ചായത്തില്‍ നിന്നും അഞ്ച് പ്രതിനിധികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ഉള്‍പ്പെടെ 400 ഓളം പേര്‍ പങ്കെടുക്കും.
ശില്പശാലയില്‍ പങ്കെടുക്കും. ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ സാംബശിവറാവു, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ , ജില്ലാ കോഡിനേറ്റര്‍ കെ. പി ശ്രീകല ലക്ഷമി, അഡ്വഞ്ചര്‍ ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ മനേഷ്, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ജില്ലയിലെ വിനോദ സഞ്ചാര മേഖലയുടെ അനന്ത സാധ്യതകളിലേക്കുള്ള വഴിയൊരുക്കുകയാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്.
- Log in to post comments