ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
കൊടുവള്ളി കെ.എം.ഒ എച്ച്.എസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പതിനാറാമത് ജില്ലാ സബ് ജൂനിയര്‍ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വട്ടോളി ഹൈടെക് പബ്ലിക് സ്കൂളിനെ 8 -5 നു പരാജയപ്പെടുത്തി എളേറ്റില്‍ എം.ജെ എച്ച്.എസ്.എസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എളേറ്റില്‍ എം.ജെ എച്ച്.എസ്.എസിനെ 6-1 നു പരാജയപ്പെടുത്തി വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളും ജേതാക്കളായി. യഥാക്രമം ഇരു വിഭാഗങ്ങളിലായി ചക്കാലക്കല്‍ എച്ച്.എസ്.എസ് മടവൂരും ഹൈടെക് പബ്ലിക് സ്കൂളും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനചടങ്ങില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.എം അബ്ദുറഹ്മാന് ജേതാക്കള്‍ക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.കെ.എം.ഒ എച്ച്.എസ് പി.ടി.എ പ്രസിഡണ്ട് എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. ചടങ്ങില്‍ യു.സി മുനീര്‍,അനീസ് മടവൂര്‍, സണ്ണി ജോര്‍ജ് ,വി.ടി നസീം അബ്ദുള്ള,ടി.യു ആദര്‍ശ്,കെ.അക്ഷയ്, കെ.കെ ഷിബിന്‍, വി.സി സനൂപ്, പി.മുഹമ്മദ് റമീസ് തുടങ്ങിയവര്‍ പങ്കെടുത്തു. കെ.അബ്ദുല്‍ മുജീബ് സ്വാഗതവും വിപുല്‍ വി ഗോപാല്‍ നന്ദിയും പറഞ്ഞു.
- Log in to post comments