മുതുകുളം ബ്ലോക്കിലെ സ്‌കൂളുകളില്‍ എയറോബിക് കംപോസ്റ്റുകള്‍ സ്ഥാപിച്ചു
ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പതിനഞ്ചോളം സ്‌കൂളുകളിലെ ജൈവമാലിന്യ സംസ്‌കരണത്തിനായി എയറോബിക് കംപോസ്റ്റുകള്‍ സ്ഥാപിച്ചു. ജൈവമാലിന്യ സംസ്‌കരണത്തിലൂടെ ജൈവവള നിര്‍മ്മാണവും സ്‌കൂള്‍ പരിസരങ്ങളുടെ ശുചീകരണവുമാണ് എയറോബിക് കംപോസ്റ്റ് നിര്‍മ്മാണത്തിലൂടെ ബോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ നിന്നുമായി 15 സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ കംപോസ്റ്റ് നിര്‍മ്മാണത്തിനായി പിറ്റുകള്‍ സ്ഥാപിക്കുന്നത്.ഇതുവരെ ആറ് പിറ്റുുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 2 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഒരു പിറ്റിന്റെ നിര്‍മ്മാണ ചെലവ്.
കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൊണ്ട് കെട്ടിപ്പൊക്കുന്ന എയറോബിക് പിറ്റുകളില്‍ 2 അറകളാണ് ഉണ്ടാവുക. ഒന്ന് നിറയുമ്പോള്‍ മറ്റൊന്നില്‍ മാലിന്യം നിക്ഷേപിക്കാം. അറകളില്‍ നിറയുന്ന മാലിന്യം ഇനോക്കുലം എന്ന പദാര്‍ത്ഥത്തിന്റെ സഹായത്തോടെ വായുവിലൂടെ ജൈവ മാലിന്യമാവുകയും 30 ദിവസത്തിനുള്ളില്‍ അത് വളമായി ഉപയോഗിക്കുകയും ചെയ്യാം. എയറോബിക് കംപോസ്റ്റിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവവളം ജൈവകൃഷി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. ഭരണസമിതിയുടെ അനുമതി പ്രകാരം ടെന്‍ഡര്‍ നല്‍കിയിട്ടുള്ള ഏജന്‍സിയാണ് എയറോബിക് പിറ്റുകള്‍ നിര്‍മ്മിക്കുന്നത്.
- Log in to post comments