റോവിംഗ് തെരഞ്ഞെടുപ്പ്
കേരള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ഓപ്പറേഷന് ഒളിമ്പ്യയുടെ ഭാഗമായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ റോവിംഗ് (തുഴച്ചില്‍) കായിക ഇനത്തിലേക്ക് 12 നും 16നും ഇടയില്‍ പ്രായമുളള കുട്ടികളെ തെരഞ്ഞെടുക്കുന്നു. പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞത് 162 സെ.മീ മുതലും ആണ്‍കുട്ടികള്‍ക്ക് 172 സെ.മീ ല്‍ കൂടുതലും ഉയരം ഉണ്ടായിരിക്കണം. (ഉയരത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് സെലക്ഷന് നല്‍കുന്നതായിരിക്കും). ഫെബ്രുവരി രണ്ടിന് രാവിലെ ഒന്‍പതിന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിലും വൈകിട്ട് മൂന്നിന് സെന്റ് ജോര്‍ജ്ജ് കോളേജ് ആരുവിത്തുറ (ഈരാറ്റുപേട്ട) യിലും നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി സെന്ററുകളില്‍ എത്തിച്ചേരണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അറിയിച്ചു. കായിക ഇനങ്ങളില്‍ മുന്‍ പരിചയം ആവശ്യമില്ല. അഡ്മിഷന് ലഭിക്കുന്ന കുട്ടികളുടെ താമസം, ഭക്ഷണം, പഠനം എന്നിവ കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വഹിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447135152
(കെ.ഐ.ഒ.പി.ആര്-226/18)
- Log in to post comments