ലാറി ബേക്കറിന്റെ 100-ാം ജ•ദിനം: അരുന്ധതി റോയ് മുഖ്യാതിഥി
പ്രശസ്ത ആര്‍ക്കിടെക്ട് ലാറി ബേക്കറിന്റെ 100-ാം ജ•ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലകള്‍ തോറും നടത്തുന്ന വിവിധ പരിപാടികള്‍ക്ക് ഫെബ്രുവരി 12ന് കോട്ടയം ജില്ലയില്‍ തുടക്കമാകും. കോട്ടയത്തിന്റെ സ്വന്തം എഴുത്തുകാരി അരുന്ധതി റോയ് മുഖ്യാതിഥിയാകും. മാമ്മന്‍ മാപ്പിള ഹാളിനു സമീപമുള്ള യുഹാനന് മാര്‍ തോമ്മാ ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. വിദ്യാര്‍ത്ഥീ സൗഹൃദ ഇടങ്ങള്‍, വിദ്യാലയം പാഠ്യപദ്ധതിക്കുമപ്പുറം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, കലാപരിപാടികള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. ലാറി ബേക്കറിന്റെ ഡിസൈനുകളും സ്കെച്ചുകളും ഫോട്ടോകളും അടങ്ങുന്ന എക്സിബിഷനും ഇതിന്റെ ഭാഗായി സംഘടിപ്പിക്കും. ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്കാണ് ജില്ലയില്‍ തുടക്കമാകുക. പ്രകൃതി സൗഹൃദ നിര്‍മ്മാണം, പരിസ്ഥിതി സൗഹൃദ ഇടങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന കാമ്പയിനുകളും സംഘടിപ്പിക്കും. ജില്ലാ ഭരണകൂടവും കോസ്റ്റ് ഫോര്‍ഡുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോസ്റ്റ് ഫോര്‍ഡ് പ്രതിനിധി വി.എന്‍. ജിതേന്ദ്ര്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്-228/18)
- Log in to post comments