ചിത്രരചനാ മത്സരം 3-ന്
കൊച്ചി: ഭൂവിഭവ സംരക്ഷണ ബോധവത്കര പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'തളിര്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിന് എറണാകുളം നേതാജി സുഭാഷ്ചന്ദ്രബോസ് പാര്‍ക്കില്‍ നടത്തുന്ന മത്സരം എല്‍.പി/യു.പി/എച്ച്.എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം സംഘടിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മൂന്നിന് രാവിലെ ഒമ്പതിന് സുഭാഷ്ചന്ദ്രബോസ് പാര്‍ക്കില്‍ എത്തിച്ചേരണം. മത്സരാര്‍ഥികള്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും, ചിത്രരചനയ്ക്കാവശ്യമായ സമാഗ്രികളും കൊണ്ടു വരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പര്‍ രജിസ്ട്രേഷനുശേഷം നല്‍കും. എല്‍.പി വിഭാഗത്തിന് ക്രയോണ്‍, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികള്‍. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്കൂള്‍ അധികൃതര്‍ മുഖേനയോ നേരിട്ടോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിലാസം ഭൂവിനിയോഗ കമ്മീഷണര്‍, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ്ഭവന്‍, തിരുവനന്തപുരം 695 033, ഫോണ്‍ 0471-2302231, 2307830, 8138849999. കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇ-മെയില്‍ landuseboard@yahoo.com, വെബ്സൈറ്റ് www.kslub.kerala.gov.in.
- Log in to post comments