Post Category
കൊറോണ: വിവരം അറിയിക്കാന്‍ മടിക്കരുത്
അസുഖബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരെയോ കണ്ട്രോള് റൂമിലോ വിവരം അറിയിക്കാന്‍ മടിക്കരുത്. രോഗലക്ഷണങ്ങള്‍ യാതൊരു കാരണവശാലും മറച്ചു വെക്കരുത്. അസുഖ ബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ 28 ദിവസം വീടിനുളളില്‍ തന്നെ കഴിയണം. പനി, ചുമ എന്നിവയുളളവര്‍ യാത്രകള്‍ ഒഴിവാക്കുക.
ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ , സൂപ്രണ്ടുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരുടെ അവലോകന യോഗം ഡി.എം.ഓ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ ഇതുവരെ ആര്‍ക്കും കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംശയാസ്പദമായി ശേഖരിച്ചയച്ച നാലു സാമ്പിളുകളും നെഗറ്റീവ് ആണെന്നും ഭയമല്ല കരുതലാണ് വേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ പറഞ്ഞു.
date
- Log in to post comments