Skip to main content

വെണ്ടയ്ക്ക കൃഷി വിളവെടുപ്പ്

 

കൊച്ചി: മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായി ഏഴിക്കര ഗ്രാമപഞ്ചായത്തിലെ കടക്കരയിൽ വെണ്ടയ്ക്ക കൃഷി വിളവെടുപ്പ് നടന്നു. പരിപാടി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡ്രിപ്പ് ഇറിഗേഷൻ പരിശീലന പരിപാടിയിലൂടെയാണ് ഇവിടെ കൃഷി നടത്തിയത്. എം.കെ.എസ്.പി അംഗങ്ങളായ 10 വനിതകൾ ചേർന്നാണ് കൃഷി ചെയ്തത്. 

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രശ്മി എം.എ, ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല മുരളി, അംഗങ്ങളായ ഡലീല പീറ്റർ, മോഹനൻ, വനിതാ ക്ഷേമ ഓഫീസർ പി.പി പ്രിയ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അമ്മിണിക്കുട്ടി, സി.ഡി.എസ് ചെയർപേഴ്സൺ രജനി എന്നിവർ പങ്കെടുത്തു. 

 

date