കൊറോണ ബോധവൽക്കരണ ക്ലാസ്
കുന്നംകുളം നഗരസഭയിലെ വട്ടംപാടത്ത് കൊറോണ വൈറസ് ബോധവത്ക്കരണ ക്ലാസ് നടത്തി. ആർത്താറ്റ് പി എച്ച് സിയുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നൻ ക്ലാസെടുത്തു. നഗരസഭ കൗൺസിലർമാരായ അനിത സുകുമാരൻ, ടി കെ ശിവദാസൻ, എ എസ് സുജീഷ് തുടങ്ങിയവർ പങ്കെടുത്തു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും, സാമൂഹിക ആരോഗ്യ കേന്ദ്രം വാടാനപ്പിള്ളിയുടെയും ആഭിമുഖ്യത്തിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സുഭാഷിണി മഹാദേവൻ ഉദ്ഘാടനം നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത പി.ഐ അധ്യക്ഷത വഹിച്ചു. കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ച് ഡോ. പി.കെ രാധാകൃഷ്ണനും ആരോഗ്യ വഴികളിൽ നാടിനൊപ്പം ഞങ്ങളും എന്ന വിഷയത്തിൽ ഹെൽത്ത് സൂപ്പർവൈസർ സുബ്രഹ്മണ്യൻ.ടി.എസും ക്ലാസ്സുകൾ നയിച്ചു.
- Log in to post comments