സ്കില്‍ഡ് ടെക്നീഷ്യനെ നിയമിക്കുന്നു
പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ഇലക്ട്രോണിക്സ് ഡിവിഷന് കീഴില്‍ സെക്രട്ടേറിയറ്റ് ഇലക്ട്രോണിക്സ് സെക്ഷന്‍ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മൂന്ന് സ്കില്‍ഡ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 14 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തിരുവനന്തപുരം പബ്ലിക് ഓഫീസിലെ ഇലക്ട്രോണിക്സ് ഡിവിഷന് ഓഫീസില്‍ നടത്തും.
ഇലക്ട്രോണിക്സില് മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമയോ പബ്ലിക് സര്‍വീസ് കമ്മീഷന് അംഗീകരിച്ചിട്ടുള്ള തത്തുല്യ കോഴ്സോ പാസ്സായവര്‍ക്ക് പങ്കെടുക്കാം. ഓഡിയോ വിഷ്വല്‍ സംവിധാനം, സി.സി.ടി.വി കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് എന്നിവ സ്ഥാപിച്ചും പ്രവര്‍ത്തിപ്പിച്ചും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം. ഇലക്ട്രോണിക്സില് ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റും മേല്‍ പറഞ്ഞിട്ടുള്ള മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം. 179 ദിവസത്തേക്കായിരിക്കും നിയമനം.
പി.എന്‍.എക്സ്.403/18
- Log in to post comments