Post Category
മണ്‍വിള വ്യവസായ എസ്റ്റേറ്റില്‍ ഷെഡുകള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള മണ്‍വിള വ്യവസായ വികസന പ്ലോട്ടില്‍ പട്ടികജാതി പട്ടികവര്‍ഗ സംരംഭക ഷെഡുകളില്‍ ഒഴിവുള്ളവ അനുവദിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ (യോഗ്യരായ എസ്.സി/എസ്.ടി സംരംഭകരില്‍ നിന്നും) അപേക്ഷ ക്ഷണിച്ചു. വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ താത്പര്യമുള്ള പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ട സംരംഭകര്‍ അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സാക്ഷ്യപത്രവും നല്‍കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും വെള്ളയമ്പലത്തിന് സമീപത്തെ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. ഫോണ്‍: 2326756.
പി.എന്‍.എക്സ്.404/18
date
- Log in to post comments