Post Category
കൊറോണ: മേത്തല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ രണ്ട് ഡോക്ടർമാരെ കൂടി നിയമിച്ചു
കൊറോണ വൈറസ് പരിശോധന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മേത്തല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ രണ്ട് ഡോക്ടർമാരെ കൂടി നിയമിച്ചതായി നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.
കൊടുങ്ങല്ലൂർ നഗരസഭയിലെ മേത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ആനാപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും ഇ മുഖാവരണം, കൈയുറകൾ, സാനിറ്റൈസർ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. മേത്തലയിൽ ജാഗ്രത സമിതികൾ രൂപീകരിക്കുകയും ആശാവർക്കർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ആനാപ്പുഴയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഉടനെ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ചെയർമാൻ അറിയിച്ചു.
date
- Log in to post comments