ഡോ.അംബേദ്ക്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം
ആലപ്പുഴ:പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന , പുന്നപ്രയിലെ ഡോ.അംബേദ്ക്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കൂ(ഗേൾസ്)ളിലേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 2020-21 അധ്യയന വർഷം അഞ്ചാം ക്ലാസ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ, നിലവിൽ നാലാം ക്ലാസ്സിൽ പഠിക്കുന്നവരും, ഉയർന്ന കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയുമായിരിക്കണം.നിശ്ചിത അപേക്ഷ ഫോറം www.stmrs.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത് നിലവിൽ നാലാം തരത്തിൽ പഠിക്കുന്നു എന്ന സ്കൂൾ ഹെസ്മാസ്റ്റർ/ഹെസ്മിസ്ട്രസിന്റെ സാക്ഷ്യപത്രം സഹിതം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ പുന്നപ്ര എം.ആർ.എസ്സിലോ ലഭിച്ചിരിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്നതും ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.ആകെയുളള സീറ്റിൽ 10ശതമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വിഭാഗക്കാർക്ക് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.
- Log in to post comments