പി എസ് സി കൂടിക്കാഴ്ച
11.04.2014 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ മാത്സ് (എന്‍സിഎ-എസ് സി, എന്‍സിഎ -മുസ്ലീം കാറ്റഗറി നമ്പര്‍ 79/14, 81/14) തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും 15.10.2016 ന് നടന്ന ഒ.എം.ആര് പരീക്ഷയുടെ അടിസ്ഥാനത്തില്‍ 17.10.2017 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്െപ്പട്ടതും, സര്‍ട്ടിഫിക്കറ്റ് പരിശാധനയില്‍ യോഗ്യത തെളിയിച്ചവരുമായ എന്‍സിഎ-എസ് സി ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ മാസം എട്ടിനും എന്‍ സി എ -മുസ്ലീം ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒമ്പതിനും കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവര്‍ ഉണ്ടെങ്കില്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റുമായി നിശ്ചയിക്കപ്പെട്ട ദിവസത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
31.12.2012 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ മാത്സ് നേരിട്ടുളള നിയമനം -കാറ്റഗറി നമ്പര്‍ 661/12) തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും 15.10.2016 ന് നടന്ന ഒ.എം.ആര് പരീക്ഷയുടെ അടിസ്ഥാനത്തില്‍ 30.10.2017 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടതും, സര്‍ട്ടിഫിക്കറ്റ് പരിശാധനയില്‍ യോഗ്യത തെളിയിച്ചവരും മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ 105002 മുതല്‍ 121972 വരെയുളള ഉദ്യാഗാര്‍ത്ഥികള്‍ക്ക് ഈ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ കാസര്‍കോട് ജില്ലാ പി എസ് സി ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവര്‍ ഉണ്ടെങ്കില്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റുമായി നിശ്ചയിക്കപ്പെട്ട ദിവസത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
- Log in to post comments