ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങള്‍
ആലപ്പുഴ: 2020 ഫെബ്രുവരി മാസത്തില്‍ അനുവദിച്ചിരിക്കുന്ന റേഷന്‍ സാധനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കിലോഗ്രാം അരിയും അഞ്ചു കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോഗ്രാം പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ ലഭിക്കും. പൊതുവിഭാഗം സബ്സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിലോഗ്രാമിന് നാലു രൂപ നിരക്കില്‍ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരിയും കാര്‍ഡൊന്നിന് കിലോയ്ക്ക് 17 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം ആട്ടയും ലഭിക്കും. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും, കിലോയ്ക്ക് 17 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം ആട്ടയും ലഭിക്കും. പൊതുവിഭാഗം ഒഴികെയുള്ള വൈദ്യുതീകരിച്ച വീടുളള കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുളള കുടുംബങ്ങള്‍ക്ക് 4 ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 40 രൂപ നിരക്കിലും ലഭിക്കും. ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സംശയവും പരാതികളും ഉണ്ടെങ്കില്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസ്, ചേര്‍ത്തല :0478-2823058 , താലൂക്ക് സപ്ലൈ ഓഫീസ്, അമ്പലപ്പുഴ :0477-2252547, താലൂക്ക് സപ്ലൈ ഓഫീസ്, കുട്ടനാട് :0477-2702352, താലൂക്ക് സപ്ലൈ ഓഫീസ്, കാര്‍ത്തികപ്പളളി :0479-2412751, താലൂക്ക് സപ്ലൈ ഓഫീസ്, മാവേലിക്കര :0479-2303231, താലൂക്ക് സപ്ലൈ ഓഫീസ്, ചെങ്ങന്നൂര്‍ :0479-2452276, ജില്ലാ സപ്ലൈ ഓഫീസ്, ആലപ്പുഴ :0477-2251674.
- Log in to post comments