Post Category
ഇന്നും നാളെയും വൈദ്യുതി മുടങ്ങും
പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തേങ്ങാപ്പുര, കബറടിമുക്ക്, ഒറ്റുകാല്‍ എന്നീ സ്ഥലങ്ങളില്‍ എല്‍.റ്റി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി രണ്ട്) രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആര്യന്‍കുഴി, ഗുരുമന്ദിരം, ഇരുംകുളങ്ങര എന്നീ ഭാഗങ്ങളില്‍ ഇന്ന് (ഫെബ്രുവരി രണ്ട്) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനും പരിസരപ്രദേശങ്ങളിലും, തമ്പുരാന്‍മുക്കിലും എല്‍.റ്റി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി മൂന്ന്) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പി.എന്‍.എക്സ്.411/18
date
- Log in to post comments