Post Category
കളളുഷാപ്പ് പരസ്യ വില്പന
തിരുവനന്തപുരം ജില്ലയില്‍ മുന്‍വര്‍ഷം വിറ്റുപോകാത്തതും, 2017 ജൂലൈ ഒന്ന് മുതല്‍ ഒന്‍പത് മാസത്തേക്ക് ലൈസന്‍സ് ദീര്‍ഘിപ്പിച്ച് നല്കിയിട്ടാത്തതുമായ കളളുഷാപ്പുകള്‍ എട്ടിന് രാവിലെ 11ന് തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ പരസ്യവില്പന നടത്തും. വില്പന നിബന്ധനകളെ സംബന്ധിച്ച വിവരങ്ങള്‍ തിരുവനന്തപുരം എക്സൈസ് ഡിവിഷന് ഓഫീസില്‍ നിന്നും തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും തിരുവനന്തപുരം ഡിവിഷനിലെ ബന്ധപ്പെട്ട എക്സൈസ് റെയിഞ്ച് ഓഫീസുകളില്‍ നിന്നും ലഭിക്കും.
പി.എന്‍.എക്സ്.412/18
date
- Log in to post comments