Post Category
സി-ഡിറ്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ,് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രഫി എന്നിവയ്ക്ക് പ്ലസ്ടൂ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി (അഞ്ച് ആഴ്ച കാലാവധി) യിലേക്ക് അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20. താല്പര്യമുള്ളവര് തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോ:0471 2721917, 8547720167. വെബ്സൈറ്റ് www.ccdcdit.org, www.mediastudies.cdit.org
date
- Log in to post comments