Post Category
ദേശീയപാതയുടെ ചുമതല വീണ്ടും ഡോ.അരുണിന്
ദേശീയ പാതാ വിഭാഗത്തിന്റെ ജില്ലയിലെ ചുമതല വീണ്ടും ഡപ്യുട്ടി കലക്ടര്‍ ഡോ.ജെ.ഒ.അരുണിന് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ എല്‍.എ. വിഭാഗം ഡപ്യുട്ടി കലക്ടറാണ് ഡോ.അരുണ്‍. നേരത്തെ ദേശീയ പാതയുടെ ചുമതലയുണ്ടായിരിക്കെ അദ്ദേഹത്തെ എയര്‍പോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
ഇതിനു പുറമെ മറ്റു ഡപ്യുട്ടി കലക്ടര്‍മാരുടെ ചുമതലയിലും മാറ്റം വന്നിട്ടുണ്ട്. എയര്‍പോര്‍ട്ട് ഡപ്യുട്ടി കലക്ടറുടെ ചുമതല നിലവില്‍ ഇലക്ഷന് ഡപ്യുട്ടി കലക്ടറായ എം.രഘുരാജിന് നല്‍കിയിട്ടുണ്ട്. വി.രാമചന്ദ്രനാണ് ഇലക്ഷന് ഡപ്യുട്ടി കലക്ടറുടെ പുതിയ ചുമതല. അദ്ദേഹം വഹിച്ചിരുന്ന എല്‍.എ. വിഭാഗത്തിന്റെ ചുമതല ദേശിയ പാതയുടെ നിലവില്‍ ചുമതല വഹിക്കുന്ന ജയശങ്കര്‍ പ്രസാദിന് നല്‍കിയിട്ടുണ്ട്.
date
- Log in to post comments