Post Category
മത്സ്യക്കുളം രജിസ്ട്രേഷന്: അപേക്ഷ ഫോറം വിതരണ ക്യാമ്പ് ഇന്നു മുതല്‍
ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യകൃഷി ചെയ്യുന്ന മത്സ്യകര്‍ഷകരുടെ കുളം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷാ ഫോറം വിതരണ ക്യാമ്പ് നടത്തുന്നു. മീനങ്ങാടി പഞ്ചായത്തില്‍ ഫെബ്രുവരി 2ന് മജീദ് ഹാളിലും, ഫെബ്രുവരി 3ന് തരിയോട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളില്‍ പടിഞ്ഞാറത്തറ കൃഷിഭവനിലും 6ന് കല്‍പ്പറ്റ, മുട്ടില്‍, വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകള്‍ക്ക് കല്‍പ്പറ്റ മുന്‍സിപ്പല്‍ ഓഫീസിലും 7ന് അമ്പലവയല്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകള്‍ക്ക് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണി ഹാളിലും 8ന് മേപ്പാടി ഗ്രാമപഞ്ചായത്തിന് മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിലുമാണ് ക്യാമ്പ്.
date
- Log in to post comments