Skip to main content

പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി

ഗുരുവായൂർ നഗരസഭ പട്ടികജാതി വിഭാഗത്തിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ എം. രതി ഉദ്ഘാടനം നിർവ്വഹിച്ചു. 11,71,000 രൂപ ചെലവഴിച്ച് 269 ഗുണഭോക്താക്കൾക്കാണ് കട്ടിൽ നൽകിയത്.
നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ ടി. എസ്. ഷെനിൽ, ഷൈലജ ദേവൻ, മുൻ ചെയർമാൻമാരായ ടി. ടി. ശിവദാസ്, വി. എസ്. രേവതി, കെ. പി. വിനോദ്, നഗരസഭ കൗൺസിലർമാർ രമിത സുമേഷ്, നയന വിനോദ് എന്നിവർ പങ്കെടുത്തു. പട്ടികജാതി വികസന ഓഫീസർ സി. വി. ശ്രീജ സ്വാഗതവും പ്രമോട്ടർ കിഷോർ കുമാർ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: ഗുരുവായൂർ നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയർപേഴ്‌സൺ എം രതി നിർവഹിക്കുന്നു

date