ഐ.എച്ച്.ആർ.ഡി കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു
ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2019 ഡിസംബറിൽ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)/ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ആട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ)/ സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നറിയാം. ഐ.എച്ച്.ആർ.ഡിയുടെ വെബ്സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി 26 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ പിഴ കൂടാതെയും ഫെബ്രുവരി 29 വരെ 200/ രൂപ ലേറ്റ് ഫീ സഹിതവും നൽകാം.ജൂൺ 2020-ലെ 2018സ്കിം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ മാർച്ച് 16 ന് മുൻപായും 200 രൂപ ലേറ്റ് ഫീയോടുകൂടി മാർച്ച് 18 വരെയും അതാത് സ്ഥാപനമേധാവികൾ മുഖേന നൽകണം.നിർദ്ദിഷ്ട തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
- Log in to post comments