Skip to main content

പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിദിനം പ്രതിരോധം ആരോഗ്യ ജാഗ്രത; ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13)

പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്കരണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത 2020 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13) ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
വൈകിട്ട് മൂന്നിന് സിവില്‍ സ്റ്റേഷന് സമീപമുള്ള സുമംഗലി ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും. വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിഷയം അവതരിപ്പിക്കും.
എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എം എല്‍ എ മാരായ മുല്ലക്കര രത്‌നാകരന്‍, എന്‍ വിജയന്‍പിള്ള, എം നൗഷാദ്, പി അയിഷാ പോറ്റി, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍ രാമചന്ദ്രന്‍, കെ ബി ഗണേഷ്‌കുമാര്‍, ജി എസ് ജയലാല്‍, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി ജെ രാജേന്ദ്രന്‍, ശ്രീലേഖ വേണുഗോപാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി, ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എഫ് അസുന്ത മേരി, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം ബി ബീന, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡോളിമോള്‍ പി ജോര്‍ജ്ജ്, ജില്ലാ സര്‍വയ്‌ലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ സി ആര്‍ ജയശങ്കര്‍, ഡോ ജെ മണികണ്ഠന്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ കൃഷ്ണവേണി, ജില്ലാ ടി ബി ഓഫീസര്‍ ഡോ എസ് അനു, ആരോഗ്യ കേരളം ഡി പി എം ഡോ എസ് ഹരികുമാര്‍, മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date