Skip to main content

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ പദ്ധതി നടപ്പാക്കും - ജില്ലാ കലക്ടര്‍

ജില്ലയില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കൃഷി വകുപ്പിന്റെ പ്രത്യേക നിര്‍ദേശാനുസരണം നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടു കൂടിയാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ സാമ്പത്തിക സഹായം ലഭിച്ച എല്ലാ കര്‍ഷകര്‍ക്കും 24 നകം പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി കെ സി സി വായ്പ ലഭ്യമാക്കും.
മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയ്ക്കുള്ള പ്രവര്‍ത്തന മൂലധനത്തിനും കെ സി സി വായ്പ ലഭ്യമാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മുന്ന് ലക്ഷം രൂപവരെയുള്ള വായ്പകള്‍ നാലു ശതമാനം പലിശയില്‍ ലഭിക്കും. 1.60 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതില്ല.
ജില്ലയിലെ വാണിജ്യബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ മുഖേന വായ്പ ലഭ്യമാണ്. വായ്പ എടുക്കാത്ത അര്‍ഹതപ്പെട്ട കര്‍ഷകര്‍ കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം ലഭ്യമാക്കുന്ന ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് വായ്പക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.
യോഗത്തില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് മേധാവികള്‍, ബാങ്ക് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date