കുലശേഖരപുരം ഇ എസ് ഐ ഡിസ്പെന്‍സറി; പുതിയ മന്ദിരം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13)
കുലശേഖരപുരം ഇ എസ് ഐ ഡിപെന്‍സറി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13) വൈകിട്ട് മൂന്നിന് മന്ത്രി ടി പി രാമകൃഷ്ണന് നിര്‍വഹിക്കും. ഡിസ്പെന്‍സറി അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ആര് രാമചന്ദ്രന് എം എല്‍ എ അധ്യക്ഷനാകും. എ എം ആരിഫ് എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം അനില്‍ എസ് കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം പി കെ ശ്രീദേവി, വാര്‍ഡംഗം സുജിത നാസര്‍, ഇ എസ് ഐ വകുപ്പ് ഡയറക്ടര്‍ ഡോ എം എസ് ഗീതാദേവി, ഇ എസ് ഐ കോര്പ്പറേഷന് സെന്‍ട്രല്‍ ബോര്‍ഡ് അംഗം വി രാധാകൃഷ്ണന്, റീജിയണല്‍ ബോര്‍ഡ് അംഗം എന്‍ പത്മലോചന്‍, കോര്പ്പറേഷന് റീജിയണല്‍ ഡയറക്ടര്‍ സി വി ജോസഫ്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ആര് ഇ ഗ്ലാസ്റ്റിന്, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments