Post Category
ചേന വിഭവങ്ങളുടെ പ്രദര്‍ശനം ഇന്ന്(ഫെബ്രുവരി 13) ചാത്തന്നൂരില്‍
ചാത്തന്നൂര്‍ മണ്ഡലത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കി നടപ്പിലാക്കുന്ന പുനര്‍ജ്ജനി ചാത്തന്നൂരിന്റെ ഭാഗമായി ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ചേന വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇന്ന്(ഫെബ്രുവരി 13) നടക്കും. ചാത്തന്നൂര്‍ കാര്‍ഷിക ബ്ലോക്കിലെ ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, പൂതക്കുളം, ചിറക്കര, നെടുമ്പന പഞ്ചായത്തുകളിലെയും പരവൂര്‍ മുന്‍സിപ്പാലിറ്റിയിലെയും താത്പര്യമുള്ള മറ്റ് പഞ്ചായത്തുകളിലെയും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഗുണമേ•യുള്ള ചേന വിഭവങ്ങള്‍ ഉണ്ടാക്കുന്ന ഗ്രൂപ്പുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
മേളയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13) രാവിലെ 11 ന് ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല അധ്യക്ഷയാകും.
date
- Log in to post comments