Skip to main content

ഫലം പ്രസിദ്ധീകരിച്ചു

ഐ എച്ച് ആര്‍ ഡി 2019 ഡിസംബറില്‍ നടത്തിയ പി ജി ഡി സി എ/ഡി സി എ/ഡി ഡി റ്റി ഒ എ/സി സി എല്‍ ഐ എസ് കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും www.ihrd.ac.in വെബ്‌സൈറ്റിലും ലഭിക്കും.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 26 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ഫെബ്രുവരി 29 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.
ജൂണ്‍ 2020-ലെ 2018 സ്‌കിം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷ പിഴ കൂടാതെ മാര്‍ച്ച് 16 വരെയും 200 രൂപ ലേറ്റ് ഫീയോടുകൂടി മാര്‍ച്ച് 18 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം.

date