Skip to main content

മത്സ്യബന്ധന യാനങ്ങളിലേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിൽ നിന്നു കടൽ സുരക്ഷ സ്‌ക്വാഡ് പരിശീലന പരിപാടി പൂർത്തീകരിച്ച മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന മത്സ്യബന്ധന യാനങ്ങളിലേക്ക് ആറ് വാട്ടർ പ്രൂഫ് ടോർച്ചുകൾ ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ  നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി  ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണി്. ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് സന്നിഹിതരായിട്ടുള്ള ക്വട്ടേഷൻമാരുടെ സാന്നിദ്ധ്യത്തിൽ പരസ്യപ്പെടുത്തും. ക്വട്ടേഷനുകൾ നിരാകരിക്കാനോ, ക്വട്ടേഷൻ തീയതിയിൽ മാറ്റം വരുത്താനോ ഉള്ള അന്തിമ അധികാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് ആയിരിക്കും.  സർക്കാർ ക്വട്ടേഷന് ബാധകമായ എല്ലാ നിബന്ധനകളും ഈ ക്വട്ടേഷനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് നേരിട്ടോ 0477 2251103 എന്ന ഫോൺ നമ്പറിലോ ലഭിക്കും.

 

date