Skip to main content

കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണത്തിന് സമാപനമായി 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ് (ആരോഗ്യം) ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം സിറാജ് ഉല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണത്തിന്റെ സമാപനം നടത്തി. സമാപന പരിപാടി സ്‌കൂള്‍ മാനേജ്‌മെന്റ് പ്രസിഡന്റ്  യു. എ  ഖാദര്‍ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ മോഹനന്‍ പിള്ള കുഷ്ഠരോഗത്തെ സംബന്ധിച്ച  ക്ലാസ്  എടുത്തു. കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് ജനുവരി 30 ന് ആണ് തുടക്കം കുറിച്ചത്.തുടര്‍ന്ന് രണ്ടാഴ്ച്ചക്കാലം നീണ്ട    ബോധവത്ക്കരണ ക്ലാസ്, പ്രശ്‌നോത്തരി, ആശാ പ്രവര്‍ത്തകര്‍ക്കുള്ള പരീശീലന ക്ലാസ് ,തീരദേശ സര്‍വ്വേ, മൈഗ്രന്റ് സര്‍വ്വേ ,ത്വക്ക് പരിശോധനാ ക്യാമ്പ് ,മാജിക് ഷോ   തുടങ്ങിയ  വിപുലമായ പരിപാടികള്‍  ജില്ലാ ലെപ്രസി ഓഫീസറും ജില്ലാ ഡെപ്യുട്ടി മെഡിക്കല്‍ ഓഫീസറുമായ  ഡോ. ഷാന്റി യുടെ നേതൃത്വത്തില്‍ നടത്തി. സമാപന ചടങ്ങിന്റെ ഭാഗമായി കുഷ്ഠ രോഗത്തെ അടിസ്ഥാനപ്പെടുത്തി പ്രശസ്ത മെജീഷ്യന്‍ രാജീവ് മേന്മുണ്ടയുടെ നേതൃത്വത്തില്‍ സിറാജുദ്ദീന്‍ ഉല്‍ ഹുദാ സ്‌കൂളിലും ഉദയവാര്‍ ഗവ ഹൈസ്‌കൂളിലും ബോധവത്ക്കരണം  നടത്തി .സമാപന ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ സയന, നോണ്‍ മെഡിക്കല്‍ സൂപ്പര്‍ വൈസര്‍. രാജന്‍ കരിമ്പില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

date