Skip to main content

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി: ജില്ലയിലെ 12 റോഡുകള്‍ക്ക് 66.90 ലക്ഷം അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 12 റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക്  66,90,000രൂപ അനുവദിച്ച് ഉത്തരവായതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കുറുവ, ഊര്‍ങ്ങാട്ടിരി, കണ്ണമംഗലം ഗ്രാമപഞ്ചായത്തുകളിലെ രണ്ട് റോഡുകള്‍ക്കും  പൂക്കോട്ടൂരിലെ ഒരു റോഡിനും തിരൂര്‍ നഗരസഭയിലെ മൂന്ന് റോഡുകള്‍ക്കും കൊണ്ടോട്ടി നഗരസഭയിലെ രണ്ട് റോഡുകള്‍ക്കുമാണ് തുക അനുവദിച്ചിട്ടുള്ളത്. കുറുവ ഗ്രാമപഞ്ചായത്തിലെ ചെട്ടിപ്പടി-മില്ലും പടി റോഡ്, മദ്രസപ്പടി-മാമ്പലങ്ങാട് റോഡ് തുടങ്ങിയവയ്ക്ക് രണ്ടര ലക്ഷം രൂപ വീതവും  ഊര്‍ങ്ങാട്ടിരിയിലെ  കുഴിയന്‍ ചാലില്‍- പാവണ്ണക്കടവ് റോഡിന് എട്ട് ലക്ഷവും  പാക്കുളം പുളിക്കല്‍ മൂല റോഡിന് മൂന്ന് ലക്ഷം രൂപയും കണ്ണമംഗലത്തെ പടപ്പറമ്പ് തോന്നിപ്പുറായ റോഡിന്  മൂന്ന് ലക്ഷവും മുല്ലപ്പടി-പാലക്കാവളവ് റോഡിന് അഞ്ച് ലക്ഷവും  പൂക്കോട്ടൂരിലെ  പുല്ലാര-പുല്‍പ്പറ്റ റോഡിന് എട്ട് ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. 
തിരൂര്‍ നഗരസഭയിലെ ട്രസ്റ്റ് പ്ലാസാ ഓഡിറ്റോറിയം-ഫാത്തിമ മാതാ ഹൈസ്‌കൂള്‍ റോഡിന് ആറ് ലക്ഷവും ഐ.ടി.സി ജംങ്ഷന്‍ -നൂറുല്‍ ഇസ്ലാം റോഡ്, താഴെപാലം-ടി.ഇ അബൂബക്കര്‍ ഹാജി റോഡ് തുടങ്ങിയവയ്ക്ക്  ഏഴ് ലക്ഷം രൂപ വീതവും  കൊണ്ടോട്ടിയിലെ ചെറാട്ട് മുണ്ടശ്ശേരി റോഡിന് നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപയും കുറുപ്പത്ത് -കോയങ്ങാടി-പിലാത്തോട്ടം റോഡിന് പത്ത് ലക്ഷവുമാണ് അനുവദിച്ചത്.
 

date